ആം ആദ്മി പാര്‍ട്ടിയുടെ എംഎല്‍എ അമാനത്തുല്ല ഖാനെതിരെ ലൈംഗികാരോപണക്കേസ്

307

ന്യൂഡല്‍ഹി • ആം ആദ്മി പാര്‍ട്ടിയുടെ ഡല്‍ഹി ഒഖ്‍ല എംഎല്‍എ അമാനത്തുല്ല ഖാനെതിരെ ലൈംഗികാരോപണക്കേസ്. അമാനത്തുല്ലയുടെ സഹോദരന്റെ ഭാര്യയാണ് ആരോപണവുമായി രംഗത്തെത്തിയത്. ശാരീരിക ബന്ധത്തിനു അമാനത്തുല്ല തന്നെ നിര്‍ബന്ധിച്ചതായാണ് ജാമിയ നഗര്‍ പൊലീസ് സ്റ്റേഷനില്‍ യുവതി നല്‍കിയിരിക്കുന്ന പരാതി. ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കുന്നതായും പരാതിയിലുണ്ട്.പരാതിയുടെ അടിസ്ഥാനത്തില്‍ അമാനത്തുല്ലയ്ക്കെതിരെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. അതേസമയം, തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അമാനത്തുല്ല നിഷേധിച്ചു. യുവതിയുമായി തനിക്ക് യാതൊരുവിധ ബന്ധവുമില്ലെന്ന് അദ്ദേഹം പറഞ്ഞു.
വഖഫ് ബോര്‍ഡ് പ്രവേശനത്തില്‍ അഴിമതിയുണ്ടെന്ന ആരോപണത്തെത്തുടര്‍ന്ന് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം അമാനത്തുല്ല രാജിവച്ചിരുന്നു.ഇതിനുപിന്നാലെയാണ് ലൈംഗികാരോപണം ഉയര്‍ന്നിരിക്കുന്നത്.

NO COMMENTS

LEAVE A REPLY