സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ക്ഷാമബത്ത കൂട്ടി

209

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ക്ഷാമബത്ത കൂട്ടി. മൂന്ന് ശതമാനമാണ് വര്‍ധിപ്പിച്ചത്. 2016 ജൂലായ് മുതല്‍ മുന്‍കാല പ്രാബല്യത്തോടയാണ് ക്ഷാമബത്ത വര്‍ധിപ്പിച്ചത്. വര്‍ധിപ്പിച്ച ക്ഷാമബത്ത ജനുവരിയിലെ ശമ്ബളത്തിനൊപ്പം നല്‍കും. കുടിശിക പി.എഫില്‍ ലയിപ്പിക്കും. പെന്‍ഷന്‍കാരുടെ ക്ഷാമബത്താകുടിശിക പണമായി നല്‍കും. ഇതോടെ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്താനിരക്ക് 12 ശതമാനം ആകും. ഇതുമൂലം സര്‍ക്കാരിന് പ്രതിമാസം 86.07 കോടി രുപയുടെയും പ്രതിവര്‍ഷം 1032.84 കോടി രൂപയുടെയും അധികബാദ്ധ്യത ഉണ്ടാകുമെന്നും ധനവകുപ്പ് അറിയിച്ചു.

NO COMMENTS

LEAVE A REPLY