ഏക സിവില്‍ കോഡിനെതിരെ മുഖ്യമന്ത്രി ഇന്ന് നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കും ; കോൺഗ്രസ് പിന്തുണയ്ക്കും

13

കേന്ദ്രസർക്കാരിന്റെ ഏക സിവില്‍ കോഡിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കും. മുഖ്യമന്ത്രിയുടെ പ്രമേയ ത്തെ പിന്തുണയ്ക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. ഏക സിവില്‍ കോഡ് വിഷയത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും പ്രത്യേകം പ്രചാരണ പരിപാടി കളാണ് സംഘടിപ്പിക്കുന്നത്.

സിവില്‍ കോഡില്‍ നിന്നും കേന്ദ്രം പിന്മാറണമെന്നു പ്രമേയത്തിലൂടെ ആവശ്യപ്പെടും. പ്രതിപക്ഷം പ്രമേ യത്തെ പിന്തുണയ്ക്കും. വിവാഹം, വിവാഹ മോച നം,ദത്തെടുക്കല്‍, മതനിന്ദ തുടങ്ങിയ വിഷയങ്ങളില്‍ എല്ലാവര്‍ക്കും ബാധകമായ പൊതുനിയമം നടപ്പാക്കാ നാണ് ഏക സിവില്‍ കോഡ് കൊണ്ടുവരുന്നത് എന്നാ ണ് കേന്ദ്രത്തിന്റെ വാദം.

15ാം നിയമസഭയുടെ ഒന്‍പതാം സമ്മേളനം ഇന്നാണ് ആരംഭിച്ചത്. 12 ദിവസം സമ്മേളിച്ച്‌ 24നു സമ്മേളനം സമാപിക്കും.

NO COMMENTS

LEAVE A REPLY