ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ എസ്പി-ബിഎസ്പി സഖ്യം അവസാന വാക്കല്ല; പി. ചിദംബരം

139

വാരണസി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ എസ്പി-ബിഎസ്പി സഖ്യം അവസാന വാക്കല്ലെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം. കഴിഞ്ഞ ദിവസമാണ് യുപിയില്‍ ബി​ജെ​പി​യെ നേ​രി​ടാ​ന്‍ കോ​ണ്‍ഗ്ര​സി​നെ കൂടാതെ സ​മാ​ജ്‌വാ​ദി പാ​ര്‍​ട്ടി​യും ബ​ഹു​ജ​ന്‍ സ​മാ​ജ്‌ പാ​ര്‍​ട്ടി​യും കൈ ​കോ​ര്‍​ത്തത്. 26 വ​ര്‍​ഷ​ത്തി​നു ശേ​ഷ​മാ​ണ് ഇ​രു പാ​ര്‍​ട്ടി​ക​ളും സ​ഖ്യ​ത്തി​ലെ​ത്തു​ന്ന​ത്.അതേസമയം 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് രണ്ട് സീറ്റുകളില്‍ മാത്രമാണ് വിജയിച്ചത്.പാര്‍ട്ടിക്ക് യുപിയില്‍ പുതിയ സഖ്യത്തിന് സാധ്യതയുണ്ടെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

NO COMMENTS