ചീഫ് സെക്രട്ടറിക്കെതിരായ ഹര്‍ജി ഇന്ന് വിജിലന്‍സ് കോടതി പരിഗണിക്കും

215

തിരുവനന്തപുരം: ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദിനെതിരായ ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരായ വിജിലന്‍സ് അന്വേഷണ ശുപാര്‍ശകള്‍ ചീഫ് സെക്രട്ടറി പൂഴ്ത്തുന്നു എന്ന് ആരോപണം. അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരായ ഫയലും ചീഫ് സെക്രട്ടറിക്ക് അയച്ച വിജിലന്‍സ് അന്വേഷണ ശുപാര്‍ശ കത്തുകളും വിജിലന്‍സ് കഴിഞ്ഞ തവണ ഹാജരാക്കിയിരുന്നു. കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തിയ ഉദ്യോഗസ്ഥനെ സര്‍വ്വീസില്‍ തുടരാന്‍ അനുവദിക്കുന്നത് എന്തെന്ന് കോടതി വിമര്‍ശിച്ചിരുന്നു.

NO COMMENTS

LEAVE A REPLY