നന്തന്‍കോട് ബിവറേജസ് ഔട്ട്ലെറ്റ് തുറക്കില്ലെന്ന് പ്രതിഷേധക്കാര്‍ക്ക് സര്‍ക്കാരിന്റെ ഉറപ്പ്

203

തിരുവനന്തപുരം: നന്തന്‍കോട് ബിവറേജസ് ഔട്ട്ലെറ്റ് തുറന്ന് പ്രവര്‍ത്തിക്കില്ലെന്ന് സര്‍ക്കാരിന്റെ ഉറപ്പ്. ബേക്കറി ജംഗ്ഷനിലെ ബിവറേജസ് ഔട്ട്ലെറ്റ് നന്തന്‍കോഡ് ഹോളി എയ്ഞ്ചല്‍സ് സ്കൂളിന് സമീപത്തേക്ക് മാറ്റി സ്ഥാപിക്കുന്നതിന്റെ പേരില്‍ ഇന്നും പ്രതിഷേധം തുടങ്ങിയിരുന്നു. ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. പ്രാദേശവാസികളും സ്കൂള്‍ വിദ്യാര്‍ത്ഥികളും പ്രതിഷേധവുമായി രംഗത്തുണ്ടായിരുന്നു. ദേശീയ പാദയോരത്തെ മദ്യശാലകള്‍ 500 മീറ്റര്‍ ഉള്ളിലേക്ക് മാറ്റണമെന്ന കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഔട്ട്ലെറ്റ് നന്തന്‍കോടേക്ക് മാറ്റിയത്. വ്യാഴാഴ്ച ഔട്ട്ലെറ്റ് തുറക്കാനെത്തിയ ജീവനക്കാരെ നാട്ടുകാരും കുട്ടികളും ചേര്‍ന്ന് കെട്ടിടത്തിനുള്ളില്‍ പൂട്ടിയിട്ടിരുന്നു. തുടര്‍ന്ന് നഗരസഭാ ആരോഗ്യവിഭാഗം സ്ഥാലത്തെത്തി കെട്ടിടം പൂട്ടി സീല്‍ വെച്ചിരുന്നു. എന്നാല്‍ ഔട്ട്ലെറ്റ് തുറക്കാനുള്ള നീക്കം ഇന്നും തുടങ്ങിയതോടെ പ്രതിഷേധം ശക്തമാവുകയായിരുന്നു.സ്കൂള്‍ പരിസരത്ത് മദ്യശാല തുടങ്ങാന്‍ അനുവദിക്കില്ല എന്ന ഉറച്ച തീരുമാനത്തിലായിരുന്നു പ്രതിഷേധക്കാര്‍.

NO COMMENTS

LEAVE A REPLY