കാട്ടാക്കടയിലല്‍ കഞ്ചാവുമായി മൂന്ന് യുവാക്കളെ പോലീസ് പിടികുടി

293

തിരുവനന്തപുരം: കാട്ടാക്കടയിലല്‍ കഞ്ചാവുമായി മൂന്ന് യുവാക്കളെ പോലീസ് പിടികുടി. മലയന്‍കീഴ് മുങ്ങോട്ട് സ്വദേശികളായ ശരത് (28), ജിജോ (27), വിനീത് (24) എന്നിവരെയാണ് മലയന്‍കീഴ് സിഐ ജയകുമാര്‍ പിടികൂടിയത്. മറ്റൊരാളാണ് കഞ്ചാവ് പൊതികള്‍ ബൈക്കില്‍ എത്തിച്ച്‌ നല്‍കിയത്. ഇതിനെക്കുറിച്ച്‌ അന്വേഷിച്ച്‌ വരികയാണെന്നും പോലീസ് പറഞ്ഞു. മണലി, മൂങ്ങോട് എന്നിവിടങ്ങളില്‍ കഞ്ചാവ് കച്ചവടവും ഉപയോഗവും നടക്കുന്നുവെന്ന് ലഭിച്ച്‌ രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ പോലീസ് അന്വേഷ്ണം വ്യാപിപ്പിച്ചിരിക്കുകയാണ്.

NO COMMENTS

LEAVE A REPLY