ബംഗ്ലദേശിൽ ബോംബ് സ്ഫോടനം; നാലു മരണം

164
courtesy : manorama online

ധാക്ക∙ ബംഗ്ലദേശിൽ ഈദുൽ ഫിത്തർ ആഘോഷങ്ങൾക്കിടെയുണ്ടായ ബോംബ് സ്ഫോടനത്തിൽ ഒരു പൊലീസുകാരൻ ഉൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടു. ഏഴുപേർക്കു പരുക്കേറ്റു. നാടൻ ബോംബാണ് ആക്രമണത്തിന് ഉപയോഗിച്ചത്. സുരക്ഷാ സേന തിരിച്ചു വെടിവച്ചു. ഏറ്റുമുട്ടൽ തുടരുകയാണ്. ബംഗ്ലദേശിൽ ഇന്നാണ് ഈദുൽ ഫിത്തർ ആഘോഷിക്കുന്നത്.

കിഷോർഗഞ്ചിൽ രാജ്യത്തെ ഏറ്റവും വലിയ ഈദ് പ്രാർഥനാ കൂട്ടായ്മയുടെ പ്രവേശന കവാടത്തിലാണ് ആക്രമണം ഉണ്ടായത്. തലസ്ഥാനമായ ധാക്കയിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള സ്ഥലത്ത് രണ്ടു ലക്ഷത്തോളം പേരാണ് നമസ്കാരത്തിനെത്തിയതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

ധാക്കയിലെ ഹോളി ആർട്ടിസാൻ കഫെ ആക്രമിച്ച ഭീകരർ ഇന്ത്യക്കാരിയുൾപ്പെടെ 22 പേരെ കൊന്നത് കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു. ഇതു ചെറിയ ആക്രമണമാണെന്നും വലുത് വരാനിരിക്കുന്നതെയുള്ളെന്നും ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരർ ഭീഷണിപ്പെടുത്തിയിരുന്നു.
courtesy : manorama online