ജിഷ വധക്കേസ്: റിമാൻഡ് റിപ്പോർട്ട് പുറത്തുവന്നു

187

കൊച്ചി : പൊലീസ് കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ട് പുറത്തുവന്നു. കൊലയ്ക്കു കാരണം പ്രതിയുടെ ഇംഗിതത്തിന് വഴങ്ങാത്തതാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ലൈംഗികമായി ആക്രമിക്കുന്നതിനാണ് അമീറുല്ലെത്തിയത്. കത്തി കൈവശം കരുതിയിരുന്നു. വൈകിട്ട് അഞ്ചുമണിക്കായിരുന്നു കൊലപാതകം നടത്തിയത്. പ്രതി കുറ്റസമ്മതം നടത്തിയതായും പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.