മുംബൈയിൽ കാർ മരത്തിലിടിച്ച് അഞ്ച് യുവാക്കൾ മരിച്ചു

181

മുംബൈ ∙ അമിതവേഗതയിൽ വന്ന കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അഞ്ച് യുവാക്കൾ മരിച്ചു. ഇന്നു പുലർച്ചെ അഞ്ചുമണിയോടെ മുംബൈയിലെ വെലി പർലെയിലെ പശ്ചിമ എക്സ്പ്രസ് ഹൈവേയിലാണ് സംഭവം. സാന്താക്രൂസ് വിമാനത്താവളത്തിനു സമീപമാണ് അപകടമുണ്ടായത്. പുലർച്ചെ ആയതിനാൽ റോഡിൽ അധികം വാഹനങ്ങൾ ഉണ്ടായിരുന്നില്ല. നിയന്ത്രണം വിട്ട കാർ ഫുട്പാത്തിലേക്ക് പാഞ്ഞുകയറിയ ശേഷം മരത്തിൽ ഇടിച്ച് നിൽക്കുകയായിരുന്നു.

NO COMMENTS

LEAVE A REPLY