ചരിത്രം നോക്കിയല്ല മുന്നണി ബന്ധം തീരുമാനിച്ചതെന്ന് കെ മുരളീധരന്‍

206

ചരിത്രം നോക്കിയല്ല മുന്നണി ബന്ധം തീരുമാനിച്ചതെന്നും ഒന്നിച്ച് പോകണമെന്നുള്ളവര്‍ ചരിത്രം നോക്കില്ലെന്നും കെ മുളീധരൻ . കെ എം മാണിയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നാൽപ്പത്തെട്ട് മണിക്കൂര്‍ ധാരാളമാണ്. സുഖത്തിലും ദുഖത്തിലും കൂടെ നിൽക്കുന്നതാണ് മുന്നണി ബന്ധത്തിന്‍റെ അടിസ്ഥാനമെന്നും കെ മുരളീധരൻ പറഞ്ഞു. കോണ്‍ഗ്രസിനെ ബാധിച്ച ഗുരുതര രോഗത്തിന് ഹൈക്കമാന്റ് തക്ക ചികിത്സ വിധിക്കും. വൈകീട്ടോടെ ദില്ലിയിൽ നിന്ന് വെളുത്ത പുക പ്രതീക്ഷിക്കുകയാണെന്നും കെ മുരളീധരൻ പറഞ്ഞു.

NO COMMENTS

LEAVE A REPLY