ഫുജൈറയില്‍ ഫര്‍ണിച്ചര്‍ ഗോഡൗണിന് തീപിടിച്ച്‌ മൂന്നു മലയാളികള്‍ മരിച്ചു

198

ഷാര്‍ജ • കല്‍ബയിലെ ഫര്‍ണിച്ചര്‍ ഗോഡൗണിനു തീപിടിച്ച്‌ മൂന്നു മലയാളികള്‍ മരിച്ചു. മലപ്പുറം തിരൂര്‍ സ്വദേശി ഷിഹാബുദ്ദീന്‍ (26), വളാഞ്ചേരി സ്വദേശി നിസാമുദ്ദീന്‍ (40), പുത്തനത്താണി സ്വദേശി ഹുസൈന്‍ (55) എന്നിവരാണ് മരിച്ചത്. ഫുജൈറയ്ക്കടുത്തുള്ള വ്യവസായ മേഖലയിലെ ഗോഡൗണില്‍ രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. ഗോഡൗണിന്റെ പിന്നിലായിരുന്നു ഇവരുടെ താമസം. അഞ്ചുമുറികളിലായി 11 പേരാണുണ്ടായിരുന്നത്. ബാക്കിയുള്ളവര്‍ എസി ഇളക്കിമാറ്റി അതുവഴി രക്ഷപ്പെട്ടു. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലാണ്.

NO COMMENTS

LEAVE A REPLY