ബന്ധു നിയമനം : ഇ പി ജയരാജനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് എഫ് ഐ ആര്‍

217

തിരുവനന്തപുരം: വ്യവസായ വകുപ്പ് മന്ത്രിയായിരുന്ന സമയത്ത് ബന്ധുവിന് അനധികൃത നിയമനം നല്‍കിയ സി പി ഐ എം നേതാവ് ഇ പി ജയരാജനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്‌തു. മുന്‍ വ്യവസായ മന്ത്രിയായിരുന്ന ഇ പി ജയരാജനെതിരെ വിജിലന്‍സ് ത്വരിതാന്വേഷണം നടത്തിവരികയായിരുന്നു. ജയരാജനെതിരായ പരാതിയില്‍ കഴമ്പുണ്ടെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് ജയരാജനെ ഒന്നാം പ്രതിയാക്കി എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സ് തയ്യാറായത്. സുധീര്‍ നമ്പ്യാരാണ് രണ്ടാം പ്രതി. വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി പോള്‍ ആന്റണി മൂന്നാം പ്രതി. ജയരാജനെതിരെ വിശദമായ അന്വേഷണം വേണമെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ത്വരിതാന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു.
ജയരാജന്റെ ബന്ധുവും പി.കെ. ശ്രീമതിയുടെ മകനുമായ പി കെ സുധീര്‍ നമ്പ്യാരെ മാനദണ്ഡം മറികടന്നു കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയില്‍ എന്റര്‍പ്രൈസസ് എം ഡി ആയി നിയമിച്ച സംഭവം വിവാദമായിരുന്നു. ഇതേത്തുടര്‍ന്ന് 2016 ഒക്ടോബര്‍ 14ന് ഇ പി ജയരാജന്‍ മന്ത്രിപദം രാജി വെച്ചിരുന്നു.

NO COMMENTS

LEAVE A REPLY