പാകിസ്താനിലെ മുസ്ലിം പള്ളിയിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു

197

ഇസ്ലാമാബാദ്: പാകിസ്താനിലെ മുസ്ലിം പള്ളിയിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയിലെ പയീഖാന്‍ ഗ്രാമത്തിലെ പള്ളിയിലാണ് സ്ഫോടനം നടന്നത്. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.പ്രാര്‍ത്ഥനാ സമയത്ത് പള്ളിയിലെത്തിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. സംഭവസമയത്ത് പള്ളി നിറയെ ആള്‍ക്കാരുണ്ടായിരുന്നു. താലിബാന്‍ ആണ് ആക്രമണത്തിനു പിന്നിലെന്നാണ് വിവരം.

NO COMMENTS

LEAVE A REPLY