അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

5

തിരുവനന്തപുരം ജില്ലയിലെ വിവിധ വില്ലേജ് ഓഫീസുകളിലും സബ് ഓഫീസുകളിലും നിലവിലുള്ള വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നതിനുള്ള അന്തിമറാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നിന്ന് ലഭ്യമായ ഉദ്യോഗാര്‍ത്ഥികളുടെ പട്ടികയില്‍ നിന്നും എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ തയാറാക്കിയ റാങ്ക് ലിസ്റ്റ് തിരുവനന്തപുരം ജില്ലാ വെബ്സൈറ്റില്‍ (https://trivandrum.nic.in) ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് റാങ്ക്ലിസ്റ്റ് വെബ്സൈറ്റില്‍ പരിശോധിക്കാവുന്നതാണെന്ന് ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍) അറിയിച്ചു.

NO COMMENTS

LEAVE A REPLY