ഇറ്റാ നഗര്‍ • അരുണാചല്‍ പ്രദേശില്‍ അതിര്‍ത്തിയില്‍ നിന്നു 45 കിലോമീറ്റര്‍ ഉള്ളിലേക്കു ചൈനീസ് സൈന്യത്തിന്റെ നുഴഞ്ഞുകയറ്റം. അന്‍ജാവ് ജില്ലയിലെ വിദൂര ഗ്രാമമേഖലയിലാണു നാല്‍പതിലേറെ ചൈനീസ് പട്ടാളക്കാര്‍ നുഴഞ്ഞുകയറി കൂടാരങ്ങള്‍ ഉണ്ടാക്കിയത്. ഇന്‍ഡോ-ടിബറ്റന്‍ അതിര്‍ത്തി പൊലീസിന്റെയും സൈന്യത്തിന്റെയും സംയുക്ത റോന്തുചുറ്റലിനിടയിലാണു കഴിഞ്ഞ ഒന്‍പതിനു നുഴഞ്ഞുകയറ്റം കണ്ടെത്തിയത്.
ഒഴിഞ്ഞുപോകാന്‍ ചൈനീസ് സൈനിക സംഘത്തോട് ആവശ്യപ്പെട്ടെങ്കിലും ഇതു തങ്ങളുടെ സ്ഥലമാണെന്നും ഒഴിഞ്ഞുപോകില്ലെന്നുമായിരുന്നു മറുപടിയെന്ന് ഇന്ത്യന്‍ സംഘം വ്യക്തമാക്കി. പിന്നീടു 14ന് ഇരുസൈന്യവും നടത്തിയ ഫ്ലാഗ് മീറ്റിങ്ങിനെ തുടര്‍ന്നാണു ചൈനീസ് പട്ടാളം പൂര്‍ണമായി പിന്മാറിയത്.
നേരത്തേ, തവാങ് ജില്ലയില്‍ നുഴഞ്ഞുകയറിയ ചൈനീസ് പട്ടാളക്കാരെ തുരത്തിയോടിച്ചിരുന്നു. അതേസമയം, ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലേക്കു തങ്ങളുടെ സൈനികര്‍ നുഴഞ്ഞുകയറിയിട്ടില്ലെന്നു ചൈനീസ് സര്‍ക്കാര്‍ അവകാശപ്പെട്ടു.