മാലിന്യ സംസ്‌കരണം ; 21 പേര്‍ക്കെതിരെ നിയമലംഘനത്തിന് നടപടി

6

തിരുവനന്തപുരത്തെ മാലിന്യ സംസ്‌കാരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്കെതിരെ ശക്തമായ നടപടികളുമായി ജില്ലാ തല എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് രംഗത്ത്. വിവിധ സ്ഥാപനങ്ങളിലും പൊതുയിടങ്ങളിലും സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ 21 പേര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചു.

50 കിലോയോളം നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പരിശോധനയില്‍ കണ്ടെത്തി. ഇതുവരെ 19,500 രൂപ പിഴയിനത്തില്‍ ഈടാക്കി. തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ചെയര്‍മാനും ശുചിത്വ മിഷന്‍ ജില്ലാ കോ -ഓര്‍ഡിനേറ്റര്‍, നോഡല്‍ ഓഫീസറുമായി രൂപീകൃതമായ എന്‍ഫോഴ്സ്മെന്റ് സെക്രട്ടേറിയറ്റില്‍ ജില്ലാ ശുചിത്വമിഷന്‍ എന്‍ഫോഴ്‌സ്മെന്റ് ഓഫീസര്‍, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ പ്രതിനിധി, പോലീസ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ എന്നിവരാണ് അംഗങ്ങള്‍. മാലിന്യ സംസ്‌കരണ നിയമ ലംഘനങ്ങള്‍ കണ്ടെത്തല്‍, പരിശോധന നടത്തല്‍, നിരോധിത പ്ലാസ്റ്റിക്കുകളുടെ ഉപയോഗം, സംഭരണം, വില്‍പ്പന എന്നിവയ്‌ക്കെതിരെ നടപടിയെടുക്കല്‍ തുടങ്ങിയവയാണ് സ്‌ക്വാഡിന്റെ ചുമതലകള്‍. രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞാണ് പരിശോധന.

തുടര്‍ന്നുള്ള ദിവസങ്ങളിലും വ്യാപകമായ പരിശോധന ഉണ്ടാകുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. മാലിന്യ സംസ്‌കരണ നിയമ ലംഘനങ്ങളില്‍ 8714980344 എന്ന നമ്പറില്‍ വിളിച്ച് പൊതുജനങ്ങള്‍ക്കും പരാതി അറിയിക്കാം.

NO COMMENTS

LEAVE A REPLY