പ്രതീക്ഷ – ഫലം ഇച്ഛിക്കാതെ കർമ്മം ചെയ്യുക

527

നല്ല വാക്ക് – നല്ല ചിന്ത : ഒരിക്കൽ ഒരു ശിഷ്യൻ തന്റെ ഗുരുവിനോട് ചോദിച്ചു : ഗുരു എന്തുകൊണ്ടാണ് ജീവിതമാകുന്ന പരീക്ഷയിൽ നമ്മൾ അധികം പേരും തോറ്റു പോകുന്നത്? ഗുരു മറുപടി പറഞ്ഞു. യാഥാർത്ഥത്തിൽ ജീവിതമാകുന്ന പരീക്ഷ വളരെ ലളിതമാണ്. പക്ഷെ, നമുക്ക് ഓരോരുത്തർക്കും ദൈവം വെവ്വേറെ ചോദ്യപേപ്പർ ആണ് നൽകുന്നത്. ഇതറിയാതെ നാം അടുത്തിരിക്കുന്നവൻ ഉത്തരം പകർത്താൻ ശ്രമിക്കുന്നത് കൊണ്ടാണ് പരീക്ഷയിൽ തോൽക്കുന്നത്. “ നല്ല കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുക… ആരെയും ബോധ്യപ്പെടുത്താൻ ശ്രമിക്കാതിരിക്കുക. ആളുകൾ ഒരിക്കലും നമ്മളിൽ സന്തുഷ്ടർ ആവുകയില്ല. ആരിൽനിന്നും നന്ദി വാക്കുപോലും പ്രതീക്ഷിക്കേണ്ടതില്ല. ഫലം ഇച്ഛിക്കാതെ കർമ്മം ചെയ്യുക വിജയം ഉറപ്പായും നമ്മെ തേടിയെത്തും.ഇലക്ഷൻ വരും പോകും ചിലർ ജയിക്കും ചിലർ തോൽക്കും രാഷ്‌ടീയപരമായ എതിർപ്പുകൾ കാണും പക്ഷെ സൗഹൃദങ്ങൾ ,ബന്ധങ്ങൾ ,കൈവിടാതെ കാത്തു സൂക്ഷിക്കുക
ആനി ശദ്രക്

NO COMMENTS