സ​ര്‍​ക്കാ​ര്‍ പ​ര​സ്യ​ങ്ങ​ള്‍ നീ​ക്ക​ണ​മെ​ന്ന് മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ ടി​ക്കാ​റാം മീ​ണ.

131

തി​രു​വ​ന​ന്ത​പു​രം: സ​ര്‍​ക്കാ​ര്‍ പ​ര​സ്യ​ങ്ങ​ള്‍ നീ​ക്ക​ണ​മെ​ന്ന് മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ ടി​ക്കാ​റാം മീ​ണ. ബ​സു​ക​ളി​ലും സ​ര്‍​ക്കാ​ര്‍ വെ​ബ് സൈ​റ്റു​ക​ളി​ലു​മു​ള്ള പ​ര​സ്യ​ങ്ങ​ള്‍ നീ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ഉ​ത്ത​ര​വി​ട്ടു. കെഎസ്‌ആ​ര്‍​ടി​സി ബ​സു​ക​ളി​ലെ പ​ര​സ്യ​ങ്ങ​ള്‍ 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ നീ​ക്ക​ണ​മെ​ന്നാ​ണ് ഉ​ത്ത​ര​വ്. ട്രാ​ന്‍​സ്പോ​ര്‍​ട്ട് ക​മ്മീ​ഷ​ണ​ര്‍​ക്കും സെ​ക്ര​ട്ട​റി​ക്കും ഇ​തു​സം​ബ​ന്ധി​ച്ച നി​ര്‍​ദേ​ശം അദ്ദേഹം ന​ല്‍​കി.

തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം അ​നു​സ​രി​ച്ചാ​ണ് ന​ട​പ​ടി. സ​ര്‍​ക്കാ​രി​ന്‍റെ ആ​യി​രം ദി​വ​സ​ത്തെ നേ​ട്ട​ങ്ങ​ള്‍ വി​വ​രി​ക്കു​ന്ന പ​ര​സ്യ​ങ്ങ​ളാ​ണി​ത്. ഫ്ളെ​ക്സ് ബോ​ര്‍​ഡു​ക​ളും നീ​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. തു​ണി​യി​ലും ക​ട​ലാ​സി​ലു​മു​ള്ള പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ളെ ഉ​പ​യോ​ഗി​ക്കാ​വു​വെ​ന്നും മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ പ​റ​ഞ്ഞു.

NO COMMENTS