എല്ലാ സർക്കാർ സ്കൂളുകളിലും ഇംഗ്ളീഷ് നിർബന്ധമാക്കണമെന്ന് വിദ്യഭ്യാസ സെക്രട്ടറിമാരുടെ പാനൽ പ്രധാനമന്ത്രിക്ക് ശുപാർശ നൽകി

229

രാജ്യത്തെ എല്ലാ സർക്കാർ സ്കൂളുകളിലും ഇംഗ്ളീഷ് നിർബന്ധമാക്കണമെന്ന് വിദ്യഭ്യാസ സെക്രട്ടറിമാരുടെ പാനൽ പ്രധാനമന്ത്രിക്ക് ശുപാർശ നൽകി. എല്ലാ ബ്ളോക്ക് പഞ്ചായത്തിലും ഇംഗ്ളീഷ് മീഡിയം സ്കൂളുകൾ വേണമെന്നും ശുപാർശയിൽ പറയുന്നു. ജങ്ക് ഫുഡിന് അധിക നികുതി ഏർപ്പെടുത്തണമെന്നും ഗവൺമെന്റ് സെക്രട്ടറിമാർ പ്രധാനമന്ത്രിക്കു ശുപാർശ നൽകി
എട്ടാം ക്ളാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഇംഗ്ളീഷ് നിർബന്ധിത പഠനവിഷയമായുള്ളത് രാജ്യത്തെ സി ബി എസി ഇ സ്കുളുകളിൽ മാത്രമാണ്. ഈ സാഹചര്യത്തിലാണ് രാജ്യത്തെ എല്ലാ സ്കുളുകളിലും അഞ്ചാം ക്ളാസു മുതൽ ഇംഗ്ളീഷ് നിർബന്ധമാക്കണമെന്ന് വിദ്യാഭ്യാസ സെക്രട്ടറിമാർ പ്രധാനമന്ത്രിക്കു ശുപാർശ നൽകിയത്. ബ്ളോക്ക് തലത്തിൽ ഇംഗ്ളീഷ് മാധ്യമമായുള്ള ഒരു സർക്കാർ സ്കൂളെങ്കിലും വേണമെന്നും ഇവർ പ്രധാനമന്ത്രിക്കു നൽകിയ ശുപാർശയിൽ പറയുന്നു. ഓരോ ബ്ളോക്കിലും അഞ്ചു കിലോമീറ്റർ ചുറ്റളവിൽ സ്കൂളുകളിൽ ശാസ്ത്ര പഠനത്തിനുള്ള അവസരമൊരുക്കണമെന്നും ശൂപാർശയിലുണ്ട്.
വിവിധ സംസ്ഥാന സർക്കാരുകളുമായി നടത്തിയ ചർച്ചയ്ക്കു ശേഷമാണ് സെക്രട്ടറിമാർ പ്രധാനമന്ത്രിക്കു ശുപാർശ സമർപ്പിച്ചത്. കേരളത്തിലേതുപോലെ ബർഗർ,പിസ്സ തുടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾക്ക് അധിക നികുതി ഈടാക്കണമെന്ന് ഗവൺമെന്റ് സെക്രട്ടറിമാർ പ്രധാനമന്ത്രിക്കു ശുപാർശ നൽകി. ഇതുവഴി ലഭിക്കുന്ന അധിക നികുതി ആരോഗ്യ ബജറ്റിലേക്ക് നീക്കിവയ്ക്കണമെന്നും സംഘം ശുപാർശ ചെയ്തു.ആരോഗ്യം, ജനാരോഗ്യ സംരക്ഷണം, നഗര വികസനം എന്നിവയിൽ നിർദ്ദേശങ്ങൾ നൽകാനായി പ്രധാനമന്ത്രി നിയോഗിച്ച പതിനൊന്നംഗ സംഘമാണ് ശുപാർശ നൽകിയത്.

NO COMMENTS

LEAVE A REPLY