മുംബൈയില്‍ കെട്ടിടം തകര്‍ന്നു; പത്തോളം പേര്‍ കുടുങ്ങിക്കിടക്കുന്നു

192

മുംബൈ: മുംബൈ ഭിവണ്ടിയിൽ കനത്തമഴയില്‍ ഇരുനില കെട്ടിടം തകർന്നുവീണു. പത്തോളംപേർ പേർ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.
ഇന്നു പുലർച്ചെ ഭിവണ്ടിയിൽ ഹനുമന്ത് തേക്രിയിലാണ് അപകടം. കാലപ്പഴക്കം ചെന്ന കെട്ടിടം കനത്തമഴയിൽ തകരുകയായിരുന്നു. അഞ്ചോളം കുടുംബങ്ങൾ ഈ കെട്ടിടത്തിൽ താമസിച്ചിരുന്നതായാണ് വിവരം.
രക്ഷാപ്രവർത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഭിവണ്ടിയിൽ ഒരാഴ്ചയ്ക്കിടെ നടക്കുന്ന രണ്ടാമത്തെ അപകടമാണിത്. കഴിഞ്ഞ ആഴ്ചയിലെ അപകടത്തിൽ എട്ട്പേർ മരിച്ചിരുന്നു.

NO COMMENTS

LEAVE A REPLY