പൊലീസ് വാഹനം അക്രമിച്ച കേസിൽ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ

223

പയ്യന്നൂർ ∙ കൊലക്കേസ് പ്രതികളെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന പൊലീസ് വാഹനം അക്രമിച്ച കേസിൽ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ. ഡിവൈഎഫ്ഐ പയ്യന്നുർ ബ്ലോക്ക് പ്രസിഡന്റ് സി. ലിജിത്തിനെയാണ് അറസ്റ്റ് ചെയ്തത്.

ഇന്നലെ ഉച്ചയ്ക്കാണ് പയ്യന്നൂർ കോടതി പരിസരത്തു വെച്ച് വാഹനം ആക്രമിച്ചത്. വാഹനത്തിന്റെ രണ്ടു ഗ്ലാസുകൾ തകർന്നിരുന്നു. കണ്ടാലറിയാവുന്ന 10 സിപിഎം പ്രവർത്തകരുടെ പേരിലാണ് കേസ്.