വയനാട് ബത്തേരിയിൽ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞു

166

കൽപറ്റ ∙ വയനാട് ബത്തേരി തോട്ടാമൂലയിൽ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞു. ഇരുപത് വയസുള്ള കൊമ്പനാനയാണ് ചരിഞ്ഞത്. തെങ്ങ് കുത്തിയിടുന്നതിനിടയിൽ വൈദ്യുതി ലൈൻ പൊട്ടിവീണാണ് ഷോക്കടിച്ചത്. സമാനമായ രീതിയിൽ കഴിഞ്ഞ വ്യാഴാഴ്ച മാനന്തവാടി അപ്പപാറയിലും കാട്ടു കൊമ്പൻ ചരിഞ്ഞിരുന്നു.

NO COMMENTS

LEAVE A REPLY