സ്ത്രീധനം നല്‍കാത്തതിന് മൂക്ക് അറുത്തെടുത്ത് ഭര്‍ത്താവ് മുങ്ങി

165

ലെഖ്നൗ: ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ 25 കാരിയായ കാമലേഷ് അനുഭവിച്ചത് എട്ട് വര്‍ഷം നീണ്ട പീഡനമാണ്.സന്‍ജീവ് രത്തോറിനെ എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് കാമലേഷ് വിവാഹം ചെയതത്. 50,000 രൂപ സ്ത്രീധനം തരാമെന്ന് പറഞ്ഞായിരുന്നു വിവാഹം നടത്തിയത്. എന്നാല്‍ സാമ്ബത്തിക ബുദ്ധിമുട്ടുകള്‍ കാരണം അത്രയും തുക നല്‍കാന്‍ സാധിച്ചില്ല. സ്ത്രീധനത്തിന്റെ പേരില്‍ സ്ഥിരമായി മദ്യപിച്ചെത്തി ഉപദ്രവിക്കുന്നത് പതിവായിരുന്നു.കഴിഞ്ഞ ദിവസത്തില്‍ സ്ത്രീധനത്തെ ചൊല്ലി വീണ്ടും ദമ്ബതികള്‍ തമ്മില്‍ തര്‍ക്കമുണ്ടായി. തര്‍ക്കത്തിനൊടുവില്‍ കാമലേഷിനെ കെട്ടിയിട്ട് മൂക്ക് അറുത്തെടുക്കുകയായിരുന്നു സന്‍ജീവ്. മൂക്കിന്റെ പാതി കഷ്ണവുമായി സ്ഥലം വിടുകയും ചെയ്തു. ക്ഷേത്രത്തില്‍ കാണിക്കയായി ഇട്ടു എന്നും കേള്‍ക്കുന്നുണ്ട്. രക്തസ്രാവത്തെ തുടര്‍ന്ന് അടുത്തുള്ള ക്ലിനിക്കില്‍ കാമലേഷിനെ പ്രവേശിപ്പിച്ചെങ്കിലും മൂക്കില്‍ പാതി കഷ്ണം ഇല്ലാത്തതിനാല്‍ മുറിവ് കെട്ടാന്‍ മാത്രമേ സാധിക്കൂ എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.കാമലേഷിന്റെ വീട്ടുക്കാരുടെ പരാതിയില്‍ ഗാര്‍ഹിക പീഡനത്തിനും സ്ത്രീധനത്തിന്റെ പേരിലുള്ള ഉപദ്രവത്തിനും കേസ് എടുത്തിട്ടുണ്ട്. സംഭവത്തിന് ശേഷം ഇയാളും വീട്ടുക്കാരും ഒളിവിലാണ്.

NO COMMENTS

LEAVE A REPLY