രാ​ഹു​ല്‍ മ​ത്സ​രി​ക്കു​മോ​യെ​ന്ന കാ​ര്യ​ത്തി​ല്‍ ഉ​ട​ന്‍ വ്യ​ക്ത​വ​രു​ത്ത​ണ​മെ​ന്ന് മുസ്ലിം ലീ​ഗ്

146

വ​യ​നാ​ട്: രാ​ഹു​ല്‍ ഗാ​ന്ധി​യെ​ച്ചൊ​ല്ലി യു​ഡി​എ​ഫി​ന​ക​ത്ത് പ്ര​തി​ഷേ​ധം ക​ന​ക്കു​ന്നു. വ​യ​നാ​ട്ടി​ല്‍ രാ​ഹു​ല്‍ മ​ത്സ​രി​ക്കു​മോ​യെ​ന്ന കാ​ര്യ​ത്തി​ല്‍ ഉ​ട​ന്‍ വ്യ​ക്ത​വ​രു​ത്ത​ണ​മെ​ന്ന് ലീ​ഗ് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ക്കാ​ര്യം ഹൈ​ക്ക​മാ​ന്‍​ഡി​നെ അ​റി​യി​ച്ച​താ​യി ലീ​ഗ് നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു. രാ​ഹു​ല്‍ മ​ത്സ​രി​ച്ചാ​ലും ഇ​ല്ലെ​ങ്കി​ലും സ്ഥാ​നാ​ര്‍​ഥി​ത്വ​ത്തി​ല്‍ തീ​രു​മാ​നം അ​ടി​യ​ന്ത​ര​മാ​യി ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് ലീ​ഗ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

നേ​ര​ത്തെ ത​ന്നെ സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച എ​ല്‍​ഡി​എ​ഫ് പ്ര​ച​ര​ണ​രം​ഗ​ത്ത് വ​ള​രെ​യേ​റെ മു​ന്നോ​ട്ടു​പോ​യി. അ​വ​ര്‍ ര​ണ്ടാം​ഘ​ട്ട പ്ര​ച​ര​ണ പ​രി​പാ​ടി​ക​ളി​ലേ​ക്കും ക​ട​ന്നു. എ​ന്നാ​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ആ​രെ​ന്നു​പോ​ലും അ​റി​യാ​തെ കു​ഴ​യു​ക​യാ​ണ്.

പ്ര​ഖ്യാ​പ​നം വൈ​കു​ന്ന​ത് വി​ജ​യ​സാ​ധ്യ​ത​യെ ബാ​ധി​ക്കു​മെ​ന്നും പ്ര​വ​ര്‍​ത്ത​ക​രും നേ​താ​ക്ക​ളും നി​രാ​ശ​യി​ലാ​ണെ​ന്നു​മാ​ണ് ലീ​ഗ് നേ​തൃ​ത്വം ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. മ​ണ്ഡ​ല​ത്തി​ല്‍ പ്ര​ചാ​ര​ണം എ​ങ്ങ​നെ തു​ട​ങ്ങു​മെ​ന്ന കാ​ര്യ​ത്തി​ല്‍ യു​ഡി​എ​ഫ് നേ​തൃ​ത്വം ആ​ശ​ങ്ക​യി​ലാ​ണ്. ഇ​തോ​ടെ മ​ണ്ഡ​ല​ത്തി​ല്‍ കോ​ണ്‍​ഗ്ര​സി​ന് ഏ​റ്റ​വും ഭൂ​രി​പ​ക്ഷം പ്ര​തീ​ക്ഷി​ച്ചി​രു​ന്ന വ​ണ്ടൂ​ര്‍, ഏ​റ​നാ​ട് നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലെ ക​ണ്‍​വെ​ന്‍​ഷ​നു​ക​ള്‍ മാ​റ്റി​വ​യ്ക്കേ​ണ്ടി വ​ന്നു. സ്ഥാ​നാ​ര്‍​ഥി​യെ അ​റി​യാ​തെ എ​ങ്ങ​നെ തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വെ​ന്‍​ഷ​ന്‍ ചേ​രു​മെ​ന്നാ​ണ് നേ​താ​ക്ക​ളു​ടെ ചോ​ദ്യം.

എ​ന്നാ​ല്‍ ര​ണ്ടു ദി​വ​സ​ത്തി​ന​കം രാ​ഹു​ലി​ന്‍റെ കാ​ര്യ​ത്തി​ല്‍ തീ​രു​മാ​നം ഉ​ണ്ടാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ക​ര്‍​ണാ​ട​ക​യി​ലെ റാ​ലി​ക്ക് മു​മ്ബ് സ്ഥാ​നാ​ര്‍​ഥി​ത്വ​ത്തി​ല്‍ പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​കു​മെ​ന്ന് ദേ​ശീ​യ നേ​താ​ക്ക​ള്‍ സൂ​ച​ന ന​ല്‍​കു​ന്നു.

NO COMMENTS