അന്താരാഷ്ട്ര ബാലാവകാശദിനം : ബോധവത്കരണ ക്യാമ്പയിന്‍ സംഘടിപ്പിച്ചു

111

കാസറകോട്: അന്താരാഷ്ട്ര ബാലാവകാശ ദിനത്തോടനുബന്ധിച്ച് ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെയും പരപ്പ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെയും ആഭിമുഖ്യത്തില്‍ പോക്‌സോ ആക്റ്റ ്‌ബോധവത്ക്കരണ പരിപാടി സംഘടി പ്പിച്ചു. വെള്ളരിക്കുണ്ട് പോലീസ് ഇന്‍സ്‌പെക്ടര്‍ എന്‍ ഒ സിബി ഉദ്ഘാടനം ചെയ്തു.

പി.ടി.എ പ്രസിഡന്റ് കൊടക്കാല്‍ ദാമോദരന്‍ അധ്യക്ഷനായി.ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ സി ബിന്ദു മുഖ്യാതിഥി യായി.പ്രൊട്ടക്ഷന്‍ ഓഫീസര്‍ കെ ഷുഹൈബ് ,കരിന്തളം വാര്‍ഡ് മെമ്പര്‍ കാര്‍ത്ത്യായനി , എസ്.എം.സി ചെയര്‍മാന്‍ സി നാരായണന്‍, മദര്‍ പി.ടി.എ പ്രതിനിധി സ്വര്‍ണ്ണലത, സീനിയര്‍ അസിസ്റ്റന്റ് കോമളവല്ലി എന്നിവര്‍ സംസാരിച്ചു.

ഡി.സി.പി.യു പ്രൊട്ടക്ഷന്‍ ഓഫീസര്‍ എ.ജി ഫൈസല്‍ , ‘പോക്‌സോആക്റ്റ് -2012’ എന്ന വിഷയത്തില്‍ രക്ഷിതാക്കള്‍ക്കായി ക്ലാസെടുത്തു.തുടര്‍ന്ന് സ്‌കൂള്‍ കുട്ടികള്‍ക്കായി ‘നഷ്ടബാല്യം’ എന്ന വിഷയത്തില്‍ ചിത്രരചനാ മത്സരവുംസംഘടിപ്പിച്ചു. ടി കെ സബിന്‍.സി ബിജു ,സുനിത.ബി, സ്‌കൂള്‍ കൗണ്‍സിലര്‍ വിദ്യ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

സ്‌കൂള്‍ പ്രഥമാധ്യാപകന്‍ ഇ.കെ അബ്ദുള്‍ മജീദ് സ്വാഗതവും സ്റ്റാഫ ്‌സെക്രട്ടറി കെ പി രജിത നന്ദിയും പറഞ്ഞു

NO COMMENTS