ട്രെയിനുകളുടെ യാത്രാസമയം കുറയും

184

കൊച്ചി ∙ പിറവം റോഡ് – കുറുപ്പന്തറ, തിരുവല്ല – ചെങ്ങന്നൂർ രണ്ടാം പാത ഗതാഗതത്തിനു തുറക്കുന്നതോടെ ഈ സെക്‌ഷനുകളിൽ ക്രോസിങ്ങിനായി പിടിച്ചിടുന്ന 12 ട്രെയിനുകളുടെ യാത്രാ സമയത്തിൽ ആദ്യ ഘട്ടത്തിൽ കുറവുണ്ടാകും‌. പുതിയ ഇരട്ടപ്പാതയുടെ ആനുകൂല്യം ഒക്ടോബർ ഒന്നിനു പുറത്തിറങ്ങുന്ന സമയക്രമത്തിൽ ഉൾപ്പെടുത്താൻ റെയിൽവേ തയാറായാൽ കൂടുതൽ ട്രെയിനുകളുടെ വേഗം കൂടും.

മംഗലാപുരം-തിരുവനന്തപുരം എക്സ്പ്രസ്, ബെംഗളൂരു-കന്യാകുമാരി ഐലൻഡ്, ഗുരുവായൂർ-പുനലൂർ പാസഞ്ചർ, എറണാകുളം-കായംകുളം പാസഞ്ചർ, ലോകമാന്യതിലക്-കൊച്ചുവേളി ഗരീബ് രഥ്, തിരുവനന്തപുരം-ചെന്നൈ മെയിൽ, തിരുവനന്തപുരം-ന്യൂഡൽഹി കേരള എക്സ്പ്രസ്, ചെന്നൈ-തിരുവനന്തപുരം മെയിൽ, തിരുവനന്തപുരം-കോർബ, നാഗർകോവിൽ-മംഗലാപുരം പരശുറാം, കൊല്ലം-എറണാകുളം മെമു, കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി എന്നിവയുടെ യാത്രാ സമയമാണു കുറയുക.

NO COMMENTS

LEAVE A REPLY