വിവാഹാലോചന നിരസിച്ച യുവതിയെ യുവാവ് ജീവനോടെ കത്തിച്ചു

284

ന്യൂഡല്‍ഹി: വിവാഹാലോചന നിരസിച്ച യുവതിയെ യുവാവ് ജീവനോടെ കത്തിച്ചു. ഡല്‍ഹിയിലെ ബല്‍സ്വ ഡയറി ഏരിയയിലെ വീട്ടിലാണ് സംഭവം നടന്നത്.പ്രതിയായ അഭിഷേക് സുഹൃത്തുക്കളായ വിജയ്, കരണ്‍ എന്നിവരടക്കം 25ഓളം പേര്‍ക്കൊപ്പമാണ് യുവതിയുടെ വീട്ടിലെത്തിയത്. ഇവര്‍ യുവതിയുടെ ബന്ധുക്കളെ മര്‍ദ്ദിച്ചു. ഇതിനിടെ അഭിഷേക് യുവതിയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച്‌ കത്തിക്കുകയായിരുന്നു.
യുവതിക്ക് 95 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. തന്നെ വിവാഹം കഴിക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ മറ്റൊരാള്‍ക്കൊപ്പം ജീവിക്കാന്‍ യുവതിയെ അനുവദിക്കില്ലെന്ന് പ്രതി അഭിഷേക് പലപ്പോഴും ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു.സംഭവവുമായി ബന്ധപ്പെട്ട് 3 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

NO COMMENTS

LEAVE A REPLY