കാഞ്ഞങ്ങാട്ടും നിന്നും കാണാതായ വിദ്യാര്‍ത്ഥിനിയെയും വിദ്യാര്‍ഥിയെയും ചെന്നൈയില്‍ കണ്ടെത്തി

271

കാസര്‍ഗോഡ്: കാഞ്ഞങ്ങാട്ടും നിന്നും ഒരു മാസം മുന്പ് കാണാതായ വിദ്യാര്‍ത്ഥിനിയെയും വിദ്യാര്‍ഥിയെയും ചെന്നൈയില്‍ കണ്ടെത്തി. മാണിക്കോത്ത് മഡിയാനിലെ പടിഞ്ഞാര്‍വപ്പില്‍ പരേതനായ ഹസന്‍റെ മകള്‍ ഫാത്തിമത്ത് മുബ്ഷിറ (16), പുല്ലൂര്‍ സ്വദേശി നിയാസ് (17) എന്നിവരെയാണ് തമിഴ്നാട് പോലീസ് കണ്ടെത്തിയത്. ഇവരുടെ തിരോധനം സംബന്ധിച്ച്‌ മാധ്യമവാര്‍ത്തകള്‍ കണ്ട ബേക്കറി തൊഴിലാളികളാണ് കുട്ടികളെ തിരിച്ചറിഞ്ഞത്. പിന്നീട് ഇയാള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കുട്ടികളുടെ ബന്ധുക്കള്‍ ചെന്നൈയിലേക്ക് പുറപ്പെട്ടു.

NO COMMENTS

LEAVE A REPLY