ബഹ്‌റൈനില്‍ പ്രവാസി മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി

236

മനാമ : ബഹ്‌റൈനില്‍ പ്രവാസി മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഉമല്‍ ഹസത്തെ റസ്റ്റോറന്റില്‍ താല്‍ക്കാലിക ജോലിക്കാരനായിരുന്ന മലപ്പുറം കുറ്റിപ്പുറം സ്വദേശി മുഹമ്മദ് റഫീഖ് (46) ആണ് മരിച്ചത്. കുറച്ചു ദിവസമായി ഇദ്ദേഹം ജോലിക്ക് എത്തിയിരുന്നില്ല. നാട്ടില്‍ നിന്ന് ഭാര്യ ഫോണില്‍ വിളിച്ചിട്ടും കിട്ടിയില്ല. തുടര്‍ന്ന് ബഹ്‌റൈനിലുള്ള ഭാര്യാ സഹോദരന്‍ മജീദും മറ്റു സുഹൃത്തുക്കളും അന്വേഷണത്തിലായിരുന്നു. ഇതിനിടെ ഉമല്‍ ഹസത്തെ താമസ സ്‌ഥലത്ത്‌ ദുര്‍ഗന്ധം വമിക്കുന്ന വിവരം പരിസരവാസികള്‍ ചില സാമൂഹിക പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പെടുത്തുകയും പൊലീസെത്തി മുറി പരിശോധിച്ചപ്പോള്‍ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.

NO COMMENTS