കല്ലറക്കടവില്‍ ഫ്ലാറ്റില്‍ ഗ്യാസ് ചോര്‍ന്നു തീ പിടിച്ചു

215

പത്തനംതിട്ട • കല്ലറക്കടവില്‍ ഫ്ലാറ്റില്‍ ഗ്യാസ് ചോര്‍ന്നു തീ പിടിച്ചത് പരിഭ്രാന്തി പരത്തി. അഗ്നിശമനസേന മിനിറ്റുകള്‍ക്കകം സ്ഥലത്തെത്തി ഇരുപതു മിനിറ്റോളം പണിപ്പെട്ട് തീ അണച്ചു. കല്ലറക്കടവിലെ റോയല്‍ പ്ലാസ ഫ്ലാറ്റില്‍ രാത്രി 8.45ന് ആണ് സംഭവം. മൂന്നാം നിലയില്‍ രത്ന ലക്ഷ്മണിന്റെ ഫ്ലാറ്റിലാണ് തീ പിടിച്ചത്. ഗ്യാസ് സിലിണ്ടറില്‍നിന്ന് അടുപ്പിലേക്കുള്ള ട്യൂബ് ഊരി ഗ്യാസ് ചോരുകയും തീ പിടിക്കുകയുമായിരുന്നു.
അടുക്കളയിലുണ്ടായിരുന്ന തുണിയിലേക്കു തീ പിടിച്ചതോടെ ആളിക്കത്തി. രത്ന ഉടനെ കുട്ടികളെയും എടുത്ത് പുറത്തിറങ്ങുകയായിരുന്നു. മിനിറ്റുകള്‍ക്കകം സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങള്‍ സമീപത്തെ മുറികളിലേക്കെല്ലാം വെള്ളം ഒഴിച്ച്‌ തീ പടരുന്നത് ഒഴിവാക്കുകയും സിലിണ്ടര്‍ ഉടനെ താഴേക്ക് ഇറക്കുകയും ചെയ്തു.രത്ന ലക്ഷ്മണിന് കാലിനു പൊള്ളലേറ്റു

NO COMMENTS

LEAVE A REPLY