ബിനീഷ് കൊടിയേരിക്ക് വധഭീഷണി

202

കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനും നടനുമായി ബിനീഷ് കോടിയേരിക്ക് വധഭീഷണി.ഊമക്കത്തിലൂടെയാണ് ബിനീഷിനെ വധിക്കുമെന്ന് അജ്ഞാര്‍ ഭീഷണി മുഴക്കിയിരിക്കുന്നത്. ഗള്‍ഫില്‍ നിന്നാണ് കത്ത് അയച്ചിരിക്കുന്നത് എന്നാണ് സൂചന.കത്ത് ആരയച്ചതാണെന്നോ കത്തിനു പിന്നിലെ കാരണമെന്താണെന്നോ വ്യക്തമല്ല. ഇംഗ്ലീഷിലാണ് കത്തെഴുതിയിരിക്കുന്നത്.നേരത്തേ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് ഭീകരസംഘടനയായ ഐഎസിന്റെ കണ്ണൂര്‍ ഘടകത്തിന്റേതെന്ന പേരില്‍ ഭീഷണിക്കത്ത് ലഭിച്ചിരുന്നു. ബിനീഷിന് ലഭിച്ച ഭീഷണിക്ക് ഇതുമായി ബന്ധമുണ്ടോ എന്ന് വ്യക്തമല്ല.സംഭവത്തില്‍ തലശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

NO COMMENTS

LEAVE A REPLY