ശനി മുതല്‍ അഞ്ചുദിവസം തുടര്‍ച്ചയായി ബാങ്ക് അവധി

215

തിരുവനന്തപുരം: സെപ്റ്റബര്‍ 10 ശനി മുതല്‍ അഞ്ചുദിവസം തുടര്‍ച്ചയായി ബാങ്ക് അവധി. തുടര്‍ച്ചയായ അവധി ബാങ്ക് ഇടപാടുകാരെ വലയ്ക്കും.അവധിദിവസങ്ങളില്‍ എടിഎമ്മുകള്‍ കാലിയാകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്നാണ് ബാങ്കുകള്‍ പറയുന്നത്. തുടര്‍ച്ചയായി ബാങ്ക് അവധി യായതുമൂലം ഇന്ന് എടിഎമ്മുകളില്‍ പരമാവധി പണം നിക്ഷേപിക്കും.നാളെ രണ്ടാംശനി, മറ്റന്നാള്‍ ഞായര്‍, തിങ്കളാഴ്ച ബക്രീദാണ്. ചൊവ്വയും ബുധനും ഒന്നാം ഓണവും തിരുവോണവും. വ്യാഴാഴ്ച മൂന്നാം ഓണത്തിന് ബാങ്ക് അവധിയില്ല. എന്നാല്‍ വെള്ളിയാഴ്ച ശ്രീനാരായണഗുരു ജയന്തിയെ തുടര്‍ന്ന് ബാങ്ക് അവധിയാണ്. അതിനാല്‍ വ്യാഴാഴ്ച പല ജീവനക്കാരും. അവധിയെടുക്കും. തുടര്‍ന്നുള്ള ശനിയാഴ്ച നേരത്തെ അവധിയെടുക്കാത്തവര്‍ അവധിയെടുക്കും.ഫലത്തില്‍ തിങ്കളാഴ്ച വരെ ബാങ്കിടപാടുകള്‍ അവതാളത്തിലായിരിക്കും.

NO COMMENTS

LEAVE A REPLY