മോദിയുടെ പ്രസ്താവന സ്വാഗതം ചെയ്ത് സിപിഐ

257

ന്യൂഡല്‍ഹി • തിരഞ്ഞെടുപ്പു പരിഷ്കാരങ്ങളുടെ ആവശ്യത്തെക്കുറിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി കോഴിക്കോട്ടു നടത്തിയ പ്രസ്താവനയെ സിപിഐ സ്വാഗതം ചെയ്തു. തിരഞ്ഞെടുപ്പു പരിഷ്കാരങ്ങള്‍ ഇടതു പാര്‍ട്ടികള്‍ ഏറെക്കാലമായി ആവശ്യപ്പെടുന്നതാണ്. വിഷയത്തെ ഗൗരവത്തോടെയാണു സമീപിക്കുന്നതെങ്കില്‍ ഉടന്‍ സര്‍വകക്ഷി യോഗം വിളിക്കാന്‍ പ്രധാനമന്ത്രി നടപടിയെടുക്കണമെന്നു പാര്‍ട്ടി ജനറല്‍ സെക്രട്ടറി എസ്.സുധാകര്‍ റെഡ്ഡി ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY