അന്യപുരുഷനുമായി സംസാരിച്ചതിന് ഭര്‍ത്താവ് ഭാര്യയുടെ ചെവി മുറിച്ചു മാറ്റി

193

കബൂള്‍: അന്യപുരുഷനുമായി സംസാരിച്ചതിന് ഭര്‍ത്താവ് ഭാര്യയുടെ ചെവി മുറിച്ചു മാറ്റി. അഫ്ഗാനിസ്ഥാനിലെ ബാല്‍ക്കിലാണ് സംഭവം. 13 വയസ്സുള്ളപ്പോള്‍ വിവാഹിതയാകേണ്ടി വന്ന സറീന എന്ന യുവതിയോടായിരുന്നു ഭര്‍ത്താവിന്‍റെ ക്രൂരത. ശരീരം മുഴുവന്‍ മര്‍ദ്ദനമേല്‍ക്കുകയും ചെവി നഷ്ടമാകുകയും ചെയ്തതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയിലാക്കിയത്.
രണ്ടുപേരും കിടന്നുറങ്ങുമ്പോള്‍ അര്‍ദ്ധരാത്രിയില്‍ ചാടിയെഴുന്നേറ്റ യുവാവ് ഭാര്യയെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെവി മുറിച്ചു മാറ്റുകയുമായിരുന്നു. സാരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ഇവര്‍ ഇപ്പോള്‍ ആശുപത്രിയിലാണ്. മാതാപിതാക്കളെയും ബന്ധുക്കളെയും കാണാന്‍ അനുവദിക്കാത്തതിനാല്‍ ഇയാളില്‍ നിന്നും വിവാഹമോചനം നേടാന്‍ സറീന ആഗ്രഹിച്ചിരുന്നു.
സംശയരോഗിയായ ഭര്‍ത്താവ് താന്‍ മാതാപിതാക്കളെ കാണാന്‍ പോയാല്‍ അവിടെ മറ്റു പുരുഷന്മാരുമായി സംസാരിക്കുമെന്ന് ഭയന്നിരുന്നതായി സറീന പറയുന്നു. അടുത്തിടെ ഇത്തരത്തില്‍ 20 കാരിയായ റെസാഗുല്ലിന്റെ മുക്ക് ഭര്‍ത്താവ് മുറിച്ചു മാറ്റിയത് കഴിഞ്ഞ ജനുവരിയിലായിരുന്നു.

NO COMMENTS

LEAVE A REPLY