റിയോ• ബാഡ്മിന്റന്‍ പുരുഷ സിംഗിള്‍സില്‍ ഇന്ത്യന്‍ പ്രതീക്ഷ കാത്ത് കെ.ശ്രീകാന്ത് ക്വാര്‍ട്ടറില്‍ കടന്നു. വാശിയേറിയ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ലോക റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനക്കാരനായ ഡെന്‍മാര്‍ക്കിന്റെ യാന്‍ യോര്‍ഗേഴ്സനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് അട്ടിമറിച്ചാണ് ശ്രീകാന്ത് ക്വാര്‍ട്ടറില്‍ സ്ഥാനം നേടിയത്. ലോകറാങ്കിങ്ങില്‍ 11-ാം സ്ഥാനത്താണ് ശ്രീകാന്ത്. സ്കോര്‍: 21-19, 21-19. ചൈനീസ് സൂപ്പര്‍താരം ലിന്‍ ഡാനാണ് ക്വാര്‍ട്ടറില്‍ ശ്രീകാന്തിന്റെ എതിരാളി.