സി.പി.ഐ എരുവ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായ എ.ഷിജിക്ക് വെട്ടേറ്റു

232

കായംകുളം: മുന്‍ നഗരസഭാ കൗണ്‍സിലറും സി.പി.ഐ എരുവ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായ എ.ഷിജിക്ക് വെട്ടേറ്റു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഇയാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിനു പിന്നില്‍ എസ്.എഫ്.ഐ-ഡി.െവെ.എഫ്.ഐ പ്രവര്‍ത്തകരാണെന്ന് സി.പി.ഐ നേതാക്കള്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം രാത്രി 9.30 നോടെ മൂടയില്‍ ജങ്ഷനു സമീപമായിരുന്നു ആക്രമണം.
ഗൃഹപ്രവേശനച്ചടങ്ങില്‍ പങ്കെടുത്ത ശേഷം ഷിജിയും എ.ഐ.െവെ.എഫ് മണ്ഡലം സെക്രട്ടറി സനോജുമൊത്ത് െബെക്കില്‍ വരവെ കാറിലും െബെക്കിലുമായെത്തിയ ആറംഗ സംഘം ഇവരെ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു. ബഹളം കേട്ട് സമീപവാസികള്‍ ഓടിയെത്തിയപ്പോഴേക്കും അക്രമികള്‍ ഓടി രക്ഷപ്പെട്ടു.

തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഷിജിയെ താലൂക്കാശുപത്രിയിലും തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം നടന്ന വനിതാ പോളിടെക്നിക്ക് തെരെഞ്ഞെടുപ്പു സംബന്ധിച്ചുള്ള തര്‍ക്കമാണു സംഭവത്തിനു കാരണമെന്ന് സി.പി.ഐ നേതാക്കള്‍ ആരോപിച്ചു.
തെരെഞ്ഞെടുപ്പില്‍ എ.ഐ.എസ്.എഫും എസ്.എഫ്.ഐയും പ്രത്യേകം സ്ഥാനാര്‍ഥികളെ നിര്‍ത്തി മത്സരിപ്പിച്ചിരുന്നു. എ.ഐ.എസ്‌എഫും കെ.എസ്.യുവും വിജയിപ്പിച്ചു. എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തി. ഇതിനിടെ നടന്ന ആക്രമണത്തില്‍ എ.ഐ.എസ്.എഫ് പ്രവര്‍ത്തകരായ ഗോകുല്‍ദാസ്, മുഹമ്മദ്‌അനീഷ് എന്നിവര്‍ക്ക് മര്‍ദനമേറ്റു. ഇവരും താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. തെരെഞ്ഞെടുപ്പില്‍ സി.പി.ഐ-എ.ഐ.െവെ.എഫ് പ്രവര്‍ത്തകര്‍ സജീവമായിരുന്നു. എ.ഐ.എസ്.എഫിനുണ്ടായ വിജയത്തില്‍ അസഹിഷ്ണുത പൂണ്ടവരാണ് അക്രമത്തിനു പിന്നിലെന്ന് സി.പി.ഐ മണ്ഡലം സെക്രട്ടറി എ.എ.റഹിം ആരോപിച്ചു.
വനിതാ പോളിടെക്നിക്കില്‍ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘര്‍ഷം. രണ്ടുപേര്‍ക്ക് പരുക്കേറ്റു. എസ്.എഫ്.ഐ-എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ എ.ഐ.എസ്.എഫ് പ്രവര്‍ത്തകരായ ഗോകുല്‍നാഥ്, മുഹമ്മദ്‌അനീഷ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇവരെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെരെഞ്ഞെടുപ്പില്‍ ഇരു സംഘടനകളും ഒറ്റയ്ക്ക് മത്സരിക്കുകയായിരുന്നു. ചെയര്‍മാനായി എ.ഐ.എസ്.എഫിലെ എ.വി.ശ്രുതിയും കെ.എസ്.യുവിലെ കീര്‍ത്തികൃഷ്ണന്‍ പി.യു.സിയായും ജന.സെക്രട്ടറിയായി വി.വിദ്യയും ആര്‍ട്ട്സ് €ബ് സെക്രട്ടറിയായി വി.എസ്.സാന്പമോളും തെരഞ്ഞെടുക്കപ്പെട്ടു.

NO COMMENTS

LEAVE A REPLY