സിനിമാരംഗത്തെ ചിലര്‍ അധോലോകത്തെ വെല്ലുന്നവരെന്ന് മുഖ്യമന്ത്രി

190

കണ്ണൂര്‍: സിനിമാരംഗത്തുള്ളവര്‍ അധോലോകത്തെ വെല്ലുന്ന പ്രവര്‍ത്തനങ്ങളിലേക്ക് തിരിഞ്ഞിരിക്കുകയാണെന്ന് മുഖമന്ത്രി പിണറായി വിജയന്‍. തലശ്ശേരിയില്‍ പി ടി കുഞ്ഞു മുഹമ്മദ് സംവിധാനം ചെയ്യുന്ന സിനിമയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമ മേഖലയില്‍ ക്രിമനല്‍ സ്വഭാവമുള്ളവര്‍ കടന്നു കൂടുന്നു. അത്തരക്കാരെ തടയാന്‍ സിനിമ പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാരിന്റെ പിന്തുണയുണ്ടാകും. നടിയുടെ പ്രശ്‌നത്തില്‍ ചിലരെ കുറ്റവാളികളാക്കാന്‍ ശ്രമം നടന്നതായും പിണറായി കൂട്ടിച്ചേര്‍ത്തു.

NO COMMENTS

LEAVE A REPLY