ഐഎൻടിയുസി കോൺഗ്രസിന്റെ ഭാഗമല്ലെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്‌താവനക്കെതിരെ ആർ ചന്ദ്രശേഖരൻ

14

തിരുവനന്തപുരം : ഐഎൻടിയുസി കോൺഗ്രസിന്റെ ഭാഗമല്ലെന്ന പ്രതിപക്ഷ നേതാവ്‌ വി ഡി സതിശന്റെ പ്രസ്‌താവന ക്കെതിരെ രൂക്ഷ പ്രതികരണമാണ്‌ എഐഎൻടിയുസി സംസ്‌ഥാന പ്രസിഡന്റ്‌ ആർ ചന്ദ്രശേഖരൻ.ഇന്ന്‌ വാർത്താ സമ്മേളനത്തിൽ നടത്തിയത്‌.

എഐസിസിയുടെ ഔദ്യേഗിക രേഖ പറയുന്നത്‌ ഐഎൻടിയുസി പോഷകസംഘടനയാണെന്നാണ്‌. കോൺഗ്രസിന്റെ അഖിലേന്ത്യാ നേതാക്കളാണ്‌ ഐഎൻടിയുസിയുടെ പരിപാടികളിൽ പങ്കെടുക്കാറുള്ളത്‌. കോൺഗ്രസും ഐഎൻടിയുസിയും രണ്ടല്ല. തമ്മിൽ ഇഴുകി ചേർന്നുള്ള സംഘടനകളാണ്‌.

കെപിസിസി അധ്യക്ഷൻ കെ സുധാകരൻ കാണണമെന്ന്‌ ആവശ്യപ്പെട്ടു. അദ്ദേഹവുമായി സംസാരിച്ചു. കോൺഗ്രസിനെ സംബ ന്ധിച്ച്‌ നയപരമായ കാര്യം പറയാൻ ബാധ്യതപെട്ടയാളാണ്‌ കെ സുധാകരൻ. കേരളത്തിൽ 18 ലക്ഷം തൊഴിലാളികൾ ഐഎൻടിയുസിയുടെ ഭാഗമാണ്‌. പ്രതിപക്ഷ നേതാവിന്റെ വാക്കുകൾ തൊഴിലാളികളെ മോശക്കാരാക്കി. അണികളിൽ അത്‌ ആശങ്കയുണ്ടാക്കി. അത്‌ പരിഹരിക്കേണ്ടതാണ്‌.

കേന്ദ്രനിലപാടുകൾക്കെതിരെ 48 മണിക്കൂർ നീണ്ട പണിമുടക്കാണ്‌ സംയുക്‌ത തൊഴിലാളി സംഘടനകൾ നടത്തിയത്‌. മാസങ്ങൾ നീണ്ട പ്രചരണങ്ങളും അഭ്യർത്ഥനകളും അതിനുവേണ്ടി തൊഴിലാളി സംഘടനകൾ നടത്തിയിരുന്നു. ഏത്‌ സമരത്തിലും ചിലർക്ക്‌ ചില അസൗകര്യങ്ങൾ ഉണ്ടാകും. സമരത്തോട്‌ സഹകരിക്കണമെന്നും വാഹനങ്ങൾ നിരത്തിലിറക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു. ചിലയിടങ്ങളിലുണ്ടായ ഒറ്റപ്പെട്ട അക്രമങ്ങൾ ചൂണ്ടിക്കാട്ടി തൊഴിലാളികളെ അക്രമകാരികളാക്കാൻ മാധ്യമങ്ങൾ ശ്രമിക്കുക യാണെന്നും ഐഎൻടിയുസിയും കോൺഗ്രസും രണ്ടല്ലെന്നും അതേകുറിച്ച്‌ വിവാദമുണ്ടാക്കിയവരാണ്‌ വ്യക്‌തത വരുത്തേണ്ടതെന്നും
ചന്ദ്രശേഖരൻ പറഞ്ഞു.

NO COMMENTS