ബൈക്കിലെത്തി യുവതിയുടെ മാല പൊട്ടിച്ചു കടന്നുകളഞ്ഞ നെയ്യാറ്റിന്‍കര സ്വദേശി അറസ്റ്റിൽ

26

ഹരിപ്പാട്: സ്കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ മാല ബൈക്കിലെത്തി പൊട്ടിച്ചു കടന്നുകളഞ്ഞ കേസില്‍ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നെയ്യാറ്റിന്‍കര കൊടങ്ങവിള കിരണ്‍ നിവാസില്‍ പ്രവീണ്‍ (24) ആണ് അറസ്റ്റിലായത്.
നേരത്തെ, തിരുവനന്തപുരം ബാലരാമപുരം ഐട്ടിയൂര്‍ വരവിളകത്തു വീട്ടില്‍ ഹക്കീം( 27) നെ കഴിഞ്ഞ ആഴ്ച തൃക്കുന്നപ്പുഴ പൊലീ സ് അറസ്റ്റ് ചെയ്തിരുന്നു.

സംഭവ ദിവസം കായംകുളം എല്‍ഐസി ഓഫീസില്‍ പോയി തിരികെ അമ്മയോടൊപ്പം സ്കൂട്ടറില്‍ വരികയായിരുന്നു നിഷയെ ദേശീയപാത മുതല്‍ പിന്തുടര്‍ന്ന രണ്ടംഗസംഘം കാര്‍ത്തികപ്പള്ളിയ്ക്ക് വടക്കു ഭാഗത്തു വച്ച്‌ മാലപൊട്ടിച്ചു കടന്നു കളയുകയാ യിരുന്നു.

തുടര്‍ന്ന് ഹൈവേയില്‍ എത്തിയ ഇവര്‍ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലായി കറങ്ങി നടന്ന ശേഷം തിരുവനന്തപുരം ഭാഗത്തേക്ക്‌ പോകുകയായിരുന്നു. തെറ്റായ നമ്ബര്‍ പ്ലേറ്റ് ഉപയോഗിച്ച ബൈക്കിലായിരിന്നു പ്രതികളുടെ യാത്ര. മോഷണത്തിന് ശേഷം മംഗലാപുരത്തേക്ക് കടന്ന പ്രവീണ്‍ അവിടെ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു. കഴിഞ്ഞ ദിവസം നാട്ടിലെത്തിയ പ്രതി പ്രദേ ശത്തുണ്ടായ കത്തി കുത്തിനെ തുടര്‍ന്നാണ് അറസ്റ്റിലായത്.

മാര്‍ച്ച്‌ 19ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് കാര്‍ത്തികപ്പള്ളി ജംഗ്ഷന് വടക്കുവശം വെച്ച്‌ സ്കൂട്ടറില്‍ യാത്ര ചെയ്തു വരികയായിരുന്ന വെട്ടുവേനി നിഷാ ഭവനത്തില്‍ നിഷയുടെ അഞ്ചര പവന്‍ തൂക്കമുള്ള സ്വര്‍ണമാല പൊട്ടിച്ചു കടന്നുകളഞ്ഞ കേസിലാണ് അറസ്റ്റ്.

NO COMMENTS