ഇന്ത്യൻ ഫുട്ബാൾ താരം സുഭാസ് ഭൗമിക് അന്തരിച്ചു

26

കോൽക്കത്ത: മുൻ ഇന്ത്യൻ ഫുട്ബാൾ താരവും പരിശീലകനുമായിരുന്ന സുഭാസ് ഭൗമിക് (72) അന്തരിച്ചു. ശനിയാഴ്ച പുലർച്ചെ കോൽക്കത്തയിലെ സിറ്റി ഹോസ്പിറ്റലിലായിരുന്നു അന്ത്യം.

ഭോമ്പോൾഡ’ എന്നറിയപ്പെട്ടിരുന്ന ഭൗമിക് പ്രമേഹവും വൃക്കരോഗവും മൂലം ആ ശുപത്രിയിൽ ചികിത്സയിലായി രുന്നു. ഇന്ത്യക്കായി നിരവധി മത്സരങ്ങളിൽ ബൂട്ടുകെ ട്ടിയ ഭൗമിക് ഈസ്റ്റ് ബംഗാളിനും മോഹൻ ബഗാനും കളിച്ചിട്ടുണ്ട്. ഈസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ, മുഹമ്മദൻ സ്പോർട്ടിംഗ്, സാൽഗോക്കർ, ചർച്ചിൽ ബ്രദേഴ്സ് തുടങ്ങിയ ക്ലബ്ബുകളെ പരിശീലിപ്പിച്ചിട്ടുണ്ട്.