എം സുദർശനൻ നായർ രചിച്ച മോദിയും – രാഹുലും എന്ന പുസ്തകം രമേശ് ചെന്നിത്തല പ്രകാശനം ചെയ്തു.

133

തിരുവനന്തപുരം : തിരഞ്ഞെടുപ്പ് ചൂടിൽ രാജ്യം ഒരുങ്ങുമ്പോൾ കേന്ദ്ര രാഷ്ട്രീയരംഗത്ത് ആരു വരും എന്ന ചോദ്യത്തിന് മറുപടിയുമായി മുൻ പത്രപ്രവർത്തകനായ എം സുദർശനൻ നായർ രചിച്ച ‘ മോദിയും രാഹുലും ‘ എന്ന പുസ്തകം തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രകാശനം നിർവഹിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാജയപ്പെട്ട ഭരണത്തെക്കുറിച്ചും, രാഹുൽഗാന്ധി എന്ന ഭാവി ഇന്ത്യൻ പ്രധാനമന്ത്രിയെ കുറിച്ചും നരേന്ദ്രമോദി സർക്കാർ രാജ്യത്തൊട്ടാകെ നടക്കുന്നത് വർഗിയ ഭരണമാണെന്നും എം.സുദർശനൻ രചിച്ച ഈ പുസ്തകത്തിൽ പറയുന്നു.

ഇതിലൂടെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേരിടേണ്ടിവന്നത് എക്കാലവും ഉയർത്തിപ്പിടിചിരിക്കുന്ന ജനാധിപത്യവും, മതേതരത്വം മനുഷ്യാവകാശവുമായി രീതിയിലുള്ള വെല്ലുവിളികൾ ആണെന്നും പുസ്തകത്തിൽ പറയുന്നു. പ്രകാശനത്തിൽ ശ്രീഹരി ശ്രീ എം എം ഹസൻ വിഎസ് ശിവകുമാർ തുടങ്ങിയവർ പങ്കെടുത്തു.

NO COMMENTS