നാട്ടുകാരും വനംവകുപ്പും വിരിച്ച വലയിൽ പുലി കുടുങ്ങി

23

കോയമ്പത്തൂർ: നാട്ടുകാരും വനംവകുപ്പും വിരിച്ച വലയിൽ പുലി കുടുങ്ങി. അഞ്ച് ദിവസം നീണ്ട പരിശ്രമത്തിനൊടു വിലാണ് കോയമ്പത്തൂരിലെ കെട്ടിടത്തിൽ കയറിയ പുലിയെ നാട്ടുകാരും വനംവകുപ്പും വിരിച്ച വലയിൽ പുലി കുടുങ്ങിയത്. കോയമ്പത്തൂർ ബികെ പുദൂരിലെ പഴയ ഒരു കെട്ടിടത്തിലേക്ക് പുലി കയറി പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെ പുലി ഗോഡൗണിനകത്ത് ഉണ്ട് എന്ന് വ്യക്തമായി.

പ്രദേശത്തുള്ള കോളേജിൽ പുലി കയറുകയും കമ്പ്യൂട്ടർ ലാബിലും മറ്റു മുറികളിലും അലഞ്ഞു നടക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.നാട്ടുകാരും വനംവകുപ്പും കെണിയൊരുക്കി കാത്തിരുന്നെങ്കിലും കഴിഞ്ഞ അഞ്ച് ദിവസവും പുലി കുടുങ്ങിയിരുന്നില്ല. എന്നാൽ ശനിയാഴ്ച പുലർച്ചെ പുലി കെണിയിലകപ്പെടുകയായിരുന്നു. കഴിഞ്ഞ ആഴ്ച മറ്റു പല സ്ഥലങ്ങളിലും പുലിയെ കണ്ടതായി പരാതി ഉയർന്നിരുന്നു.

NO COMMENTS