കെഎസ്‌യു എറണാകുളം ജില്ലാകമ്മിറ്റി തെരഞ്ഞെടുപ്പിടെ പ്രവർത്തകർ ഏറ്റുമുട്ടി

216

കൊച്ചി: സംഘടനാ തെരഞ്ഞെടുപ്പിടെ കെഎസ്‌യു പ്രവർത്തകർ ഏറ്റുമുട്ടി. കെഎസ്‌യു എറണാകുളം ജില്ലാകമ്മിറ്റി തെരഞ്ഞെടുപ്പിനിടയിലായിരുന്നു പ്രവർത്തകരുടെ ഏറ്റുമുട്ടൽ. സംഘർഷം റോഡിലേക്കും നീണ്ടതിനെ തുടർന്ന് പോലീസ് ഇടപെട്ടു പ്രവർത്തകർക്കു നേർക്കു ലാത്തിവീശി. ഇതോടെ പിൻമാറിയ പ്രവർത്തകർ പിന്നീടു സംഘടിച്ചെത്തി പോലീസിനു നേരെ കല്ലെറിഞ്ഞു.
സംഘർഷത്തിൽ ചില കെഎസ്‌യു പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്. രാവിലെ 10ന് ആരംഭിച്ച തെരഞ്ഞെടുപ്പിന്‍റെ ഫലം ഇതേവരെ പുറത്തുവന്നിട്ടില്ല. കഴിഞ്ഞ ദിവസം പത്തനംതിട്ടയിലും സംഘടനാ തെരഞ്ഞെടുപ്പിനിടെ എ, ഐ ഗ്രൂപ്പുകൾ തമ്മിലടിച്ചിരുന്നു.

NO COMMENTS

LEAVE A REPLY