രണ്ടു യാത്രികരെ വഹിച്ചുകൊണ്ടുള്ള ചൈനയുടെ ബഹിരാകാശ പേടകത്തിന്‍റെ വിക്ഷേപണം വിജയം

174

ബെയ്ജിങ് • രണ്ടു യാത്രികരെ വഹിച്ചുകൊണ്ടുള്ള ചൈനയുടെ ബഹിരാകാശ പേടകത്തിന്റെ വിക്ഷേപണം വിജയം. ഷെന്‍ഷു-11 എന്ന പേടകം ജിയുക്വാന്‍ വിക്ഷേപണത്തറയില്‍ നിന്നു തിങ്കളാഴ്ച രാവിലെ ഏഴരയോടെയാണു കുതിച്ചുയര്‍ന്നത്.
ജിങ് ഹായ്പെങ് (50), ചെന്‍ ദോങ് (37) എന്നീ സഞ്ചാരികള്‍ ഇനി ഒരു മാസക്കാലം ബഹിരാകാശത്തു തിയാങ്ങോങ്-2 നിലയത്തില്‍ പരീക്ഷണങ്ങള്‍ക്കു ചുക്കാന്‍പിടിക്കും. ചൈനയുടെ ഏറ്റവും ദീര്‍ഘമായ ബഹിരാകാശ ഗവേഷണമാണ് ഇത്. 2022 ആകുമ്ബോഴേക്കും ബഹിരാകാശത്തു സ്ഥിരംനിലയം സ്ഥാപിക്കണമെന്ന ചൈനയുടെ അഭിലാഷത്തിന്റെ ആദ്യഘട്ടമാണ് ഇന്നലെ വിജയം കണ്ടത്.
ഇതിന്റെ ഭാഗമായാണു കഴിഞ്ഞമാസം തിയാങ്ങോങ്-2 ബഹിരാകാശ പരീക്ഷണനിലയം വിക്ഷേപിച്ചത്. ഗോവയില്‍ ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുകയായിരുന്ന പ്രസിഡന്റ് ഷി ചിന്‍പിങ് ശാസ്ത്രജ്ഞരെ അനുമോദിച്ചു. വിക്ഷേപണം ചൈനയുടെ ഔദ്യോഗിക ടെലിവിഷന്‍ നേരിട്ടും സംപ്രേഷണം ചെയ്തു.വിക്ഷേപണത്തിനു മുന്‍പ് ഉല്ലാസഭരിതരായി കാണപ്പെട്ട ഇരു യാത്രികരും അവരുടെ യാത്രയെക്കുറിച്ചുള്ള സന്തോഷവും പങ്കുവച്ചു. ജിങ് മൂന്നാം തവണയും ചെന്‍ ആദ്യതവണയുമാണു യാത്ര നടത്തുന്നത്

NO COMMENTS

LEAVE A REPLY