ദേശീയ ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ കേരളത്തിനു കിരീടം

196

കോയമ്പത്തൂര്‍: ദേശീയ ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ കേരളത്തിന് കിരീടം. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ തമിഴ്നാടിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് കേരളം കിരീടം സ്വന്തമാക്കിയത്. കേരളം 429 പോയിന്റു നേടിയപ്പോള്‍ തമിഴ്നാടിന് 413.5 പോയിന്റു ലഭിച്ചു. 405 പോയിന്റുമായി ഹരിയാണ മൂന്നാമതെത്തി. സമാപന ദിവസമായ ഇന്ന് നേടിയ രണ്ട് സ്വര്‍ണമടക്കം 18 സ്വര്‍ണവും 14 വെള്ളിയും 15 വെങ്കലവുമാണ് കേരളത്തിന്‍റെ അക്കൗണ്ടിലെത്തിയത്. ആറു വെള്ളിയും നാല് വെങ്കലവും സമാപന ദിവസം കേരളം സ്വന്തമാക്കി. ദേശീയ ജൂനിയര്‍ അത്ലറ്റിക്സ് മീറ്റിന്‍റെ ചരിത്രത്തില്‍ 32 മീറ്റുകളില്‍ 22ാം തവണയാണ് കേരളം ചാമ്പ്യന്മാരാകുന്നത്. കഴിഞ്ഞ വര്‍ഷം റാഞ്ചിയില്‍ നടന്ന മീറ്റില്‍ കേരളം 25 സ്വര്‍ണവും 19 വെള്ളിയും 16 വെങ്കലവുമാണ് നേടിയിരുന്നത്.