സൈന്യത്തെ വിമര്‍ശിച്ച ബോളിവുഡ് നടന്‍ ഓംപുരിക്കെതിരെ രാജ്യദ്രോഹക്കേസ് എടുത്തു

219

മുംബൈ: സൈന്യത്തെ വിമര്‍ശിച്ച ബോളിവുഡ് നടന്‍ ഓംപുരിക്കെതിരെ രാജ്യദ്രോഹക്കേസ് എടുത്തു. അന്ധേരി പോലീസാണ് കേസെടുത്തത്. പൃഥ്വി മാസ്കെ എന്നയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.സൈനികരെ ആരും നിര്‍ബന്ധിച്ചിട്ടില്ല അവര്‍ ആ ജോലി ചെയ്യുന്നതെന്ന് അടുത്തിടെ ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ ഓംപുരി പറഞ്ഞിരുന്നു. സൈനികരോട് ആയുധം എടുക്കാന്‍ ആര് പറഞ്ഞുവെന്നും അദ്ദേഹം ചോദിച്ചിരുന്നു. ഉറി ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പാകിസ്താന്‍ താരങ്ങളെ ബോളിവുഡില്‍ വിലക്കിയ വിഷയം ചര്‍ച്ച ചെയ്ത ടെലിവിഷന്‍ ഷോയിലായിരുന്നു ഓംപുരിയുടെ പ്രതികരണം.
പാക് താരങ്ങള്‍ ഇന്ത്യയില്‍ വരാതിരിക്കണമെങ്കില്‍ അവരുടെ വിസ റദ്ദാക്കാന്‍ മോഡി തയ്യാറാകണം.ഇരുപതോളം ചാവേറുകളെ പാകിസ്താനിലേക്ക് അയക്കണമെന്നും അദ്ദേഹം പ്രസ്താവിച്ചിരുന്നു.