ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സിന്ധു നദീജല കരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്‍വാങ്ങാന്‍ ഇന്ത്യയ്ക്ക് സാധിക്കില്ലെന്ന് പാകിസ്താന്‍

185

ഇസ്ലാമാബാദ്: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സിന്ധു നദീജല കരാറില്‍ (Indus Waters Treaty)നിന്ന് ഏകപക്ഷീയമായി പിന്‍വാങ്ങാന്‍ ഇന്ത്യയ്ക്ക് സാധിക്കില്ലെന്ന് പാകിസ്താന്‍. കരാറില്‍നിന്ന് പിന്‍വാങ്ങാനുള്ള വ്യവസ്ഥ ഇരു രാജ്യങ്ങള്‍ക്കുമില്ലെന്ന് പാക് വിദേശകാര്യ വക്താവ് നഫീസ് സക്റിയ വ്യക്തമാക്കി.കരാറില്‍നിന്ന് ഏകപക്ഷീയമായി പിന്‍വലിയാനോ കരാറില്‍ ഏതെങ്കിലും തരത്തിലുള്ള മാറ്റം വരുത്താനോ ഇന്ത്യയ്ക്ക് സാധിക്കില്ല. സമയബന്ധിതമോ പ്രശ്നാധിഷ്ഠിതമോ അല്ല സിന്ധു നദീജല കരാര്‍. ഏകപക്ഷീയമായി കരാറില്‍ മാറ്റം വരുത്തുന്നത് തടയുന്ന വ്യവസ്ഥകള്‍ കരാറില്‍ത്തന്നെ ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

NO COMMENTS

LEAVE A REPLY