സംസ്ഥാനത്ത് പെപ്പ്സി, കൊക്ക കോള വില്‍പ്പന നിര്‍ത്തുമെന്ന് വ്യാപാരികള്‍

288

തിരുവനന്തപുരം:കേരളത്തിലും പെപ്പ്സി, കൊക്ക കോള എന്നിവയുടെ വില്‍പ്പന നിര്‍ത്താന്‍ വ്യാപാരികളുടെ നീക്കം.
ചെവ്വാഴ്ച മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്കു ശേഷം അന്തിമതീരുമാനമെടുക്കും. കൊക്കകോള, പെപ്സി കമ്ബനികളുടെ ജലമൂറ്റലിനെതിരെ പ്രതിഷേധിച്ചാണ് വ്യാപാരികളുടെ നീക്കം. സംസ്ഥാനത്തെ 7 ലക്ഷം വ്യാപാരികള്‍ വില്‍പന നിര്‍ത്തും. പകരം നാടന്‍ പാനീയങ്ങള്‍ വില്‍ക്കാനാണ് തീരുമാനം. കര്‍ണാടകത്തിലെയും തമിഴ്നാട്ടിലെയും വ്യാപാരികള്‍ കൊക്കോ കോള, പെപ്സി എന്നിവയുടെ വില്‍പന നിര്‍ത്തിയിരുന്നു.

NO COMMENTS

LEAVE A REPLY