തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു

214

തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. പാലക്കാട് സ്വദേശികളാണ് മരിച്ചത്. മുരളീധരന്‍, ഭാര്യ വിന്‍സി, രണ്ട് വയസ്സുള്ള മകള്‍ എന്നിവരാണ് മരിച്ചത്. മുരളീധരന്റെ അമ്മ ലക്ഷ്മി, മൂത്ത മകള്‍ മേഘ്ന എന്നിവരെ ഗുരുതരമായ പരിക്കുകളാടെ കൃഷ്ണഗിരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലക്കാട് നിന്ന് ചെന്നൈയിലേക്കുള്ള യാത്രയിലായിരുന്നു ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഡിവൈഡറില്‍ തട്ടിമറിയുകയായിരുന്നു.

NO COMMENTS

LEAVE A REPLY